കൊല്ലം: അദ്ധ്യാപകശാപവും അയ്യപ്പശാപവും ഒരേപോലെ ഏറ്റുവാങ്ങിയ ആചാരാനുഷ്ഠാന ലംഘനത്തിന് കുടപിടിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. കേരള റിട്ടയേർഡ് ടീച്ചേഴ്‌സ് കോൺഗ്രസ് (കെ.ആർ.ടി.സി) സംഘടിപ്പിച്ച ലോക അദ്ധ്യാപക ദിനാചരണവും ഗുരുശ്രേഷ്‌ഠ, കർമ്മശ്രേഷ്‌ഠ, ആചാര്യശ്രീ പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്‌ഥാന പ്രസിഡന്റ് എം.സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കേരള ഗാന്ധിസ്‌മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ അദധ്യാപകദിന സന്ദേശം നൽകി. ജി. രവീന്ദ്രൻ നായർ ഗുരുശ്രേഷ്ഠ പുരസ്കാരവും ആർ. അരുൺകുമാർ കർമ്മ ശ്രേഷ്‌ഠ പുരസ്‌കാരവും കെ.സുധാകരൻ ആചാര്യശ്രീ പുരസ്‌കാരവും ഏറ്റുവാങ്ങി. മുൻ എം.എൽ.എ ടി.ശരത്ചന്ദ്രപ്രസാദ്, ഡോ. നടുവട്ടം ഗോപാലകൃഷ്‌ണൻ, കമ്പറ നാരായണൻ, ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ, ട്രഷറർ കെ. സുധാകരൻ, വസുമതി ജി.നായർ, പി. കോയക്കുട്ടി, വിഴിഞ്ഞം ഫനീഫ, ലളിത സോളമൻ അലക്സ‌്, ലീലാമ്മ ഐസക്, എം.എസ്. ഗോപകുമാരൻ നായർ, ആർ. മോഹനൻ, ബി. മോഹനകുമാർ, ഡി.ആർ. ജോസ്, കൊല്ലം ജില്ലയിലെ നേതാക്കളായ സജി ജോൺ, കെ.ജി. തോമസ്, ബി.ശശിധരൻ, ആർ. മുരളീധരൻ പിള്ള, എം.സി. ജോൺസൺ, സൈമൺ ബേബി, എ.ആർ. കൃഷ്‌ണകുമാർ, ടി. മാർട്ടിൻ, ആർ. സുദേശൻ, സൂസൻ ജോൺസൺ എന്നിവർ സംസാരിച്ചു.