കൊല്ലം: മഞ്ഞപ്പിത്തം പിടിമുറുക്കിയ തൃക്കോവിൽവട്ടം പഞ്ചായത്തിലെ കണ്ണനല്ലൂർ ചേരീക്കോണം വാർഡിലെ തലച്ചിറ നഗറിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 98 പേർ ക്യാമ്പിൽ പങ്കെടുത്തു. രോഗം ബാധിച്ച് ചികിത്സയിലുള്ളവരിൽ 5 വയസുകാരി ശ്രീജനനി രോഗം ഭേദമായി ആശുപത്രി വിട്ടു. എന്നാൽ 25 വയസുകാരി ആവണിയുടെ നില ഗുരുതരമായതിനാൽ ഐ.സി.യുവിൽ തുടരുകയാണ്.

പൊതുടാപ്പിനോട് വിമുഖത

എം.എൽ.എ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ച് നഗറിലെ പല ഭാഗങ്ങളിലായി 15 പോതുടാപ്പുകൾ നിർമ്മിക്കാനാണ് പഞ്ചയത്തിന്റെ തീരുമാനം. എന്നാൽ നഗറിലുള്ളവർ ഇതിനോട് മുഖം തിരിക്കുകയാണ്. പട്ടികജാതി വികസന വകുപ്പ് വാങ്ങി നൽകിയ ടാങ്കിൽ നിന്ന് വീടുകളിലേക്കുള്ള ടാപ്പുകളുടെ കണക്ഷൻ അറ്റകുറ്റപ്പണി നടത്തി നൽകണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ടാങ്കുകളിൽ വെള്ളമെത്തിക്കുകയാണ്.എന്നാൽ ഇത് നഗറിലെ ഉൾപ്രദേശങ്ങളിലേക്ക് എത്താറില്ല. അതുതൊണ്ട് തന്നെ ഇത് പര്യാപ്തമല്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

ആരോഗ്യവകുപ്പ് അധികൃതർ