കൊല്ലം: ജാക്ക് ഫ്രൂട്ട് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസിയേഴ്സ് അസോസിയേഷന്റെ (ജെ.എഫ്.പി.എ) നേതൃത്വത്തിൽ ആശ്രാമം മൈതാനത്ത് നടത്തുന്ന ചക്ക മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞനതപസ്വി നിർവഹിച്ചു. റിട്ട. സെഷൻസ് ജഡ്ജ് മുരളീ ശ്രീധർ, റിട്ട. ഇൻകം ടാക്സ് കമ്മിഷണർ ഡി.സുരേഷ് ബാബു, ജെ.എഫ്.പി.എ പ്രസിഡന്റ്, ചീഫ് കോ ഓർഡിനേറ്റർ റെജി തോമസ്, ജെ.എഫ്.പി.എ ജനറൽ സെക്രട്ടറി ജോജോ ജോസഫ്, ജെ.എഫ്.പി.എ ജോയിന്റ് സെക്രട്ടറി ബിജു തോമസ് എന്നിവർ പങ്കെടുത്തു.