gandhi-

പത്തനാപുരം: രാപ്പകൽ കുടുംബത്തിനായി അധ്വാനിച്ചിട്ടും ഒടുവിൽ കടത്തിണ്ണയിൽ അന്തിയുറങ്ങേണ്ടിവന്ന കൊല്ലം ശക്തികുളങ്ങര കൂട്ടും വാതുക്കൽ തമ്പിക്ക് ഒടുവിൽ കളക്ടർ എൻ.ദേവിദാസന്റെ ഇടപെടലിൽ പത്തനാപുരം ഗാന്ധിഭവനിൽ അഭയം.
വണ്ടി - വസ്തുക്കച്ചവട ബ്രോക്കറായി പ്രവർത്തിക്കുകയായിരുന്നു തമ്പി. കിട്ടുന്ന വരുമാനം വർഷങ്ങളോളം ഭാര്യയ്ക്കും മകൾക്കും അയച്ചുകൊടുത്തു. ഇടയ്ക്ക് സാമ്പത്തിക ബാദ്ധ്യത അലട്ടിയതോടെ ഭാര്യയും മകളും തമ്പിയെ ഉപേക്ഷിച്ചുപോയി. തുടർന്ന് കൊല്ലം കളക്ടറേറ്റ് പരിധിയിൽ അലഞ്ഞുതിരിയുകയും കടത്തിണ്ണകളിൽ വിശ്രമിക്കുകയും ചെയ്തിരുന്ന തമ്പിയുടെ ദയനീയാവസ്ഥ മനസിലാക്കിയ കളക്ടർ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഗാന്ധിഭവൻ ജനറൽ മാനേജർ വി.സി.സുരേഷിന്റെ സാന്നിദ്ധ്യത്തിൽ ഗാന്ധിഭവൻ മെഡിക്കൽ ടീം ഏറ്റെടുക്കുകയായിരുന്നു.