പോരുവഴി: പോരുവഴി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം മോഹനൻപിള്ള അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ശ്യാമളയമ്മ ഹരിത കർമ്മ സേന അംഗങ്ങളെയും പ്രതിഭകളെയും ആദരിച്ചു. സർക്കാർ വികസന നേട്ടങ്ങൾ പൻമന മജീദ് അവതരിപ്പിച്ചു. തുടർന്ന് മുഖ്യമന്ത്രിയുടെയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെയും നേട്ടങ്ങളുടെ സന്ദേശങ്ങൾ അവതരിപ്പിച്ചു. പഞ്ചായത്ത് തല വികസനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.കെ.അജയകുമാർ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഓപ്പൺഫോറം പന്മന മജീദ് മോഡറേറ്ററായി സർക്കാരിന്റെയും പഞ്ചായത്തിന്റെയും വികസന പ്രക്രിയയിലേക്ക് പുതിയ നിർദ്ദേശങ്ങൾ പൊതുജനങ്ങളിൽ നിന്ന് ആരായുകയും ചെയ്‌തു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആർ.ബിന്ദു നന്ദി പറഞ്ഞു.