ചാത്തന്നൂർ: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം നടയ്ക്കൽ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറി ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച റീഡിംഗ് തിയേറ്റർ പരിശീലനം ലൈബ്രറി നേതൃസമിതി കൺവീനർ കെ. മുരളീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജി പ്രസാദ് കുമാർ പരിശീലനം നൽകി. ബാലവേദി മെന്റർ സൗമ്യ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ഗിരീഷ്‌കുമാർ നടയ്ക്കൽ സ്വാഗതം പറഞ്ഞു. രജിത, രമ്യ എന്നിവർ സംസാരിച്ചു.