paloor-road
എഴുകോൺ ഗ്രാമപഞ്ചായത്തിലെ ഇരുമ്പനങ്ങാട് വാർഡിൽ പുതിയതായി നിർമ്മിക്കുന്ന പാലൂർ -കാട്ടൂർ റോഡിന്റെ നിർമ്മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം നിർവഹിക്കുന്നു

എഴുകോൺ : മസ്തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ചെയ്ത് അനശ്വരനായ അനുജിത്തിന്റെ പേരിലുള്ള റോഡിന്റെ നിർമ്മാണം തുടങ്ങി .എഴുകോൺ ഗ്രാമപഞ്ചായത്തിലെ ഇരുമ്പനങ്ങാട് വാർഡിൽ പുതിയതായി നിർമ്മിക്കുന്ന പാലൂർ -കാട്ടൂർ റോഡ് ആണ് ഇനി അനുജിത്തിന്റെ പേരിൽ അറിയപ്പെടുക. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു ഏബ്രഹാം നിർമ്മാണോദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷനും വാർഡ് മെമ്പറുമായ ടി.ആർ.ബിജു അദ്ധ്യക്ഷനായി. അനുജിത്തിന്റെ അമ്മ വിജയകുമാരിയും മകൻ മകൻ എഡ്വിനും ചേർന്ന് ഭദ്രദീപം തെളിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. എച്ച്.കനകദാസ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.രതീഷ് കിളിത്തട്ടിൽ,കല്ലൂർ മുരളി,ഇരുമ്പനങ്ങാട് ഹരിദാസ്,പി.എസ്. അദ്വാനി, കാവൂർ രാജൻ,പി.കെ.തോമസ് തുടങ്ങിയവർ സംസാരിച്ചു. ആദ്യ ഘട്ടത്തിൽ 20 ലക്ഷം രൂപയാണ് നിർമ്മാണത്തിന് അനുവദിച്ചിട്ടുള്ളത്. റോഡ് പൂർത്തിയാക്കുന്നതിന് 10 ലക്ഷം രൂപ കൂടി അനുവദിച്ചതായി ഗ്രാമ പഞ്ചായത്ത് അംഗം ടി.ആർ.ബിജു പറഞ്ഞു.