photo
പുന്നല ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വൈബവം സ്കൂൾ കലോത്സവം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പത്തനാപുരം: പുന്നല ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൈബവം സ്കൂൾ കലോത്സവം നടന്നു. കവി കുരീപ്പുഴ ശ്രീകുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച ഗ്രന്ഥപ്പുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സുനിത രാജേഷ് നിർവഹിച്ചു. പ്രിൻസിപ്പൽ അനിൽകുമാർ, പ്രഥമാദ്ധ്യാപിക സബീന, എസ്.എം.സി.ചെയർമാൻ അജീഷ്, ജീവനം ക്യൻസർ സൊസൈറ്റി സസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി പ്രദീപ് ലാൽ, മാതൃസമിതി പ്രസിഡന്റ് ശ്രീലത, നിഷ, ഹരികൃഷ്ണൻ സജീവ് തുടങ്ങിയവർ സംസാരിച്ചു.