കൊല്ലം: ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാരിപ്പള്ളി മെഡി. ആശുപത്രിയിൽ പൊതിച്ചോറ് വിതരണം ചെയ്തു. ആർ.ഡി.സി കൺവീനർ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബി. രശ്മി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജി. പ്രീത, വോളണ്ടിയർ ലീഡർ ധനുഷ്ദേവ്, അദ്ധ്യാപകരായ ഡി. ബിന്ദു, ബി. ശാന്തി എന്നിവർ നേതൃത്വം നൽകി.