കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആദരവ് നൽകുന്നതിന്റെ ഭാഗമായി പട്ടത്താനം 450-ാം നമ്പർ ശാമ്പയുടെയും പട്ടത്താനം 3837-ാം നമ്പർ ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കുടുംബയോഗം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ഉദ്ഘാടനം ചെയ്തു. മേഖല കൺവീനർ ഷാജി ദിവാകർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറിയുടെ ഭരണനേട്ടങ്ങൾ യോഗം കൗൺസിലർ
പി. സുന്ദരൻ വിശദീകരിച്ചു .ശാഖ സെക്രട്ടറി ദിലീപ്കുമാർ, പ്രസിഡന്റ് ജെ. വിമലകുമാരി 3837-ാം നമ്പർ സെക്രട്ടറി സജീവ് മാടൻ വിള എന്നിവർ സംസാരിച്ചു. സ്നേഹാദരവിന്റെ പ്രോഗ്രാം നോട്ടീസ് യൂണിയൻ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ശാഖകളുടെ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും കൈമാറി