
കൊല്ലം: സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള കേരള ബാങ്ക് എക്‌സലൻസ് അവാർഡ് കൊല്ലം അർബൻ സഹകരണ ബാങ്കിന് ലഭിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് ബാങ്ക് അവാർഡ് കരസ്ഥമാക്കുന്നത്. ദേശീയ-സംസ്ഥാന തലത്തിൽ ഈ വർഷം ബാങ്കിന് ലഭിക്കുന്ന മൂന്നാമത്തെ അവാർഡാണിത്.
റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ള ആർ.ബി.ഐയുടെ ഫിനാൻഷ്യലി സൗണ്ട് ആൻഡ് വെൽ മാനേജ്ഡ് ബാങ്കിന്റെ പട്ടികയിലാണ് ബാങ്ക് നിലവിലുള്ളതെന്ന് ബാങ്ക് ചെയർമാൻ അഡ്വ. കെ.ബേബിസണും മാനേജിംഗ് ഡയറക്ടർ ആർ.ശ്രീകുമാറും പറഞ്ഞു.