ചവറ: പിണറായി സർക്കാരിന്റെ കാലത്ത് സ്വർണത്തകിടുകൾ ചെമ്പ് തകിടുകളാകുന്ന അത്ഭുത കാഴ്ചയാണ് ശബരിമലയിലൂടെ കേരള ജനത കാണുന്നതെന്ന് കെ.പി.സി.സി വക്താവ് ഡോ. ജിന്റോ ജോൺ അഭിപ്രായപ്പെട്ടു. ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കൊറ്റംകുളങ്ങര ക്ഷേത്രത്തിന് മുന്നിൽ സംഘടിപ്പിച്ച വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേച്ചേഴുത്തു ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംഗമത്തിൽ ആർ. അരുൺ രാജ്, കോലത്തു വേണുഗോപാൽ, സന്തോഷ് തുപ്പാശ്ശേരി, അഡ്വ. സേതുനാഥൻ പിള്ള, ചക്കിനാൽ സനൽകുമാർ, അഡ്വ. യൂസഫ് കുഞ്ഞ്, ചവറ ഗോപകുമാർ, വിനു മംഗലത്ത്, അഡ്വ. ജെ.ആർ. സുരേഷ് കുമാർ, ബാബു ജി.പട്ടത്താനം, വാര്യത്ത് മോഹൻ കുമാർ, പി.ആർ. ജയപ്രകാശ്, കിഷോർ അമ്പിലാക്കര, പവിഴപ്പറമ്പിൽ പുഷ്പ രാജൻ, ഷംലാ നൗഷാദ്, ശരത്ത് പട്ടത്താനം, എസ്.എഫ്. യേശുദാസൻ, കിടങ്ങിൽ സന്തോഷ്, സച്ചു യേശുദാസ്, സെബാസ്റ്റ്യൻ അംബ്രോസ്, മണലിൽ മന്മഥൻ, ചിത്രാലയം രാമചന്ദ്രൻ, എം. സുശീല, ചവറ ഹരീഷ് കുമാർ, രാമാനുജൻ പിള്ള, അജയൻ ഗാന്ധിത്തറ, യോഹന്നാൻ, ശിവശങ്കരക്കുരുക്കൾ, അനിൽകുമാർ, വിജയകുമാർ, ആർ. ജിജി തുടങ്ങിയവർ സംസാരിച്ചു. ജാക്സൺ നീണ്ടകര സ്വാഗതവും റോസ് ആനന്ദ് നന്ദിയും പറഞ്ഞു. അഡ്വ. അനന്തകൃഷ്ണൻ, ശശികുമാർ, കൃഷ്ണപ്രസാദ്, ജോയി വല്ലരിയാൻ, ശിവപ്രസാദ്, കെ.കെ രഞ്ജൻ, സനൽ നങ്ങേഴം, സന്തോഷ് കുമാർ, വിജി രാജീവ്, ബാബു ക്കുട്ടൻ, കുറ്റിയിൽ സലാം, കുമ്പളം ചിറ ബാബു, റിനാ നന്ദിനി, ജയിംസ് താമരശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.