sn-

കൊല്ലം: ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ഒരുക്കിയ എ.രാമചന്ദ്രൻ മ്യൂസിയം സന്ദർശിച്ച് സിറ്റി പരിധിയിലെ സ്കൂളുകളിലെ 200ൽ അധികം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. ഇന്ത്യൻ മിനിയേച്ചർ, ഗാന്ധി പരമ്പര, ലോട്ടസ് പോണ്ട്, സ്റ്റാംപ് ഡിസൈനുകൾ, ഫോട്ടോഗ്രാഫുകൾ, സ്റ്റുഡിയോയിൽ ഉപയോഗിച്ച അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ കാണാനും മനസിലാക്കാനും കേഡറ്റുകൾക്ക് അവസരം ലഭിച്ചു. അസിസ്റ്റന്റ് ഡിസ്ട്രിക് നോഡൽ ഓഫീസർ ബി.രാജേഷ്, പ്രോഗ്രാം ഓഫീസർ ഷഹീർ, ഡി.ഐ.ബിജോയ്, കമ്മ്യുണിറ്റി പൊലീസ് ഓഫീസർമാരായ മധുബാല, രാജേഷ്, സുമ, പ്രമീള, രശ്മി, ലിസി, ബിന്ദു കൃഷ്ണ എന്നിവർ നേതൃത്വം നൽകി.