കൊല്ലം: ഓച്ചിറ റെയിൽവേ സ്റ്റേഷനു സമീപത്തെ ഓവർ ബ്രിഡ്ജ് വഴി വരാനുള്ള ഏകമാർഗ്ഗമായ എൻ.എച്ച് വലിയത്ത് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ അഭിമുഖ്യത്തിൽ ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യ പ്രോജക്ട് ഓഫീസർക്ക് കത്തുനൽകി.

ഓച്ചിറ പരബ്രഹ്മക്ഷേത്രം, സ്റ്റാർ ഹോസ്പിറ്റൽ, ഓച്ചിറ മാർക്കറ്റ്, ടൗൺ മസ്ജിദ്, പോസ്റ്റ് ഓഫീസ്, ഓച്ചിറ പൊലീസ് സ്റ്റേഷൻ, ഗവ. സ്കൂൾ, സ്റ്റേറ്റ് ബാങ്ക്, ബസ് സ്റ്റാൻഡ്, പോസ്റ്റ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലേക്ക് മേമന മൂന്ന്, നാല് വാർഡുകൾ, സമീപ പ്രദേശങ്ങളായ വയനകം, ഞക്കനാൽ, വട്ടക്കാട്, മഠത്തിൽ കഴാന്മ,വള്ളികുന്നം പ്രദേശങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പേർക്ക് മൂന്നു മാസത്തിനു ശേഷം തുറക്കുന്ന, ഓച്ചിറ റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ഓവർ ബ്രിഡ്ജ് വഴി വരാനുള്ള ഏക മാർഗം ഇതാണ്.

ഈ ആവശ്യം ഉന്നയിച്ച് ഇന്ന് വൈകിട്ട് 4ന് അനൂഷ ജംഗ്ഷനിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിപ്പാത സമരം നടത്തും. സി.ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സമൂഹ്യ സാമുദായിക നേതാക്കൾ ധർണയിൽ പങ്കെടുക്കുമെന്ന് .ചെയർമാൻ
മെഹർഖാൻ ചേന്നല്ലൂർ, കൺവീനർ പ്രവീൺ, വാർഡ്.മെമ്പർമാരായ ഗീതാ ലത്തീഫ എന്നിവർ അറിയിച്ചു.