senior

കൊല്ലം: വയോജന പെൻഷൻ 2500 രൂപയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം കേരള സർക്കാർ പാലിക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൊല്ലം ജോ. കൗൺസിൽ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഹനീഫ റാവുത്താർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. വെള്ളിമൺ നെൽസൺ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.പി.ശങ്കരൻകുട്ടി സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വിജയൻപിള്ള, സംസ്ഥാന സെക്രട്ടറിമാരായ എ.ജി.രാധാകൃഷ്‌ണൻ, ആർ.സുരേന്ദ്രൻപിള്ള, കെ.സുരേഷ്‌കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എൻ.രാജേന്ദ്രൻ, നീലേശ്വരം സദാശിവൻ, പി.രഘുനാഥൻ, എസ്.വാസുദേവൻ, എസ്.വിജയൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു.