കൊല്ലം: യംഗ് മൈൻഡ് ഇന്റർനാഷണൽ ഇന്ത്യ ഏരിയ റീജിയൻ 1 ഡിസ്ട്രിക്ട് 3 വൈ.എം.ഐ കൊല്ലം ക്ലോക്ക് ടവർ ക്ലബ് ഉദ്ഘാടനവും ഇൻഡക്ഷനും ഇൻസ്റ്റലേഷനും 11ന് നടക്കും. ഉളിയക്കോവിൽ ആശിർവാദ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി യംഗ് മൈൻഡ് ഇന്റർനാഷണൽ റിജിയൻ 1 മുൻ റീജിയണൽ ചെയർ കെ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഡിസ്ട്രിക്ട് മൂന്ന് ഗവർണർ ശിവദാസൻ പാണ്ടികശാല ഇൻഡക്ഷൻ സെറിമണിക്ക് നേതൃത്വം നൽകും. ക്ലബ് പ്രസിഡന്റായി റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ ആർ.മനോജ്, സെക്രട്ടറിയായി ഷിബു റാവുത്തർ, ട്രഷററായി ഉണ്ണി വർഗീസ് എന്നിവർ സ്ഥാനമേൽക്കും. ചടങ്ങിൽ യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3 ഡിസ്ട്രിക്ട് സെക്രട്ടറി അഡ്വ. എൻ.സതീഷ് കുമാർ, ഡിസ്ട്രിക്ട് ട്രഷറർ ഗീത സുരേഷ് കുമാർ, ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് പ്രമദ ശശി, ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ ടി.ജയൻ, വൈ.എം.ഐ കൊല്ലം ക്ലബ് സെക്രട്ടറിയും മുൻ ഡിസ്ട്രിക്ട് ഗവർണറുമായ നേതാജി ബി.രാജേന്ദ്രൻ, ആർ.പി.ബാങ്ക് ഡയറക്ടർ ആർ.പ്രകാശൻ പിള്ള എന്നിവർ സംസാരിക്കും.
ചടങ്ങിൽ വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.