കൊല്ലം: ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ഹൈക്കോടതി നിയോഗിക്കുന്ന സിറ്റിംഗ് ജഡ്ജിയുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ. ജില്ലയിലെ പ്രധാനപ്പെട്ട ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ എല്ലാം തിരുവാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ആനന്ദവല്ലീശ്വരം ക്ഷേത്രത്തോട് ചേർന്നുള്ള സ്റ്റോർ റൂമിലാണ്. ശബരിമലയിലെ സ്വർണം കട്ടവർ ഇവിടുന്നും സ്വർണം കട്ടിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദു കൃഷ്ണ.
ബ്ലോക്ക് പ്രസിഡന്റ് ഡി.ഗീതാകൃഷ്ണൻ അദ്ധ്യക്ഷനായി. നേതാക്കളായ സൂരജ് രവി, ബി.തൃദീപ്കുമാർ, എസ്.നാസർ, ഡോ.ഉദയ കരുമാലിൽ, കുരീപ്പുഴ യഹിയ, അഡ്വ.എസ്.എം.ഷെരീഫ്, പി.ഗംഗധരൻ പിള്ള, ടി.എം.ഇക്ബാൽ, കുരീപ്പുഴ വിജയൻ, എം.എസ്.സിദ്ദിഖ്, എഫ്.അലക്സാണ്ടർ, എ.കെ.സാബ് ജാൻ, ജി.കെ.പിള്ള, മീര രാജീവ്, കെ.എം.റഷീദ്, എക്സ്.ജഗന്നാഥൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ ജ്വാല നടത്താനും യോഗം തീരുമാനിച്ചു.