photo
കരുനൈാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ എത്തിയ ഡിവിഷണൽ റെയിൽവേ മാനേജർക്ക് കെ.സി.വേണുഗോപാൽ എം.പി, സി.ആർ. മഹേഷ് എം.എൽ.എ എന്നിവർ പരിമിതികൾ ബോദ്ധ്യപ്പെടുത്തുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ പരാധീനതകൾ ബോദ്ധ്യപ്പെടാനായി ഡിവിഷണൽ റെയിൽവേ മാനേജർ, അഡിഷണൽ ഡിവിഷണൽ മാനേജർ എന്നിവർ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ സർശിച്ചു. കെ.സി.വേണുഗോപാൽ എം.പി, സി.ആർ. മഹേഷ് എം.എൽ.എ എന്നിവർ റെയിൽവെ സ്റ്റേഷന്റെ പരിമിതികൾ ഡി.ആർ.എമ്മിനെ ബോദ്ധ്യപ്പെടുത്തി. കൂടുതൽ എക്സ്‌പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, ഭിന്നശേഷിക്കാരയ യാത്രക്കാർക്ക് വീൽചെയർ സൗകര്യം, ലിഫ്റ്റ്, എക്സലേറ്റർ സൗകര്യങ്ങൾ, യാത്രക്കാർക്ക് വിശ്രമ കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ ആവശ്യങ്ങളാണ് എം.പി ഉന്നയിച്ചത്. നിവേദത്തിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങൾ അടിയന്തരമായി പരിഗണിക്കുമെന്ന് ഡി.ആർ.എം ഉറപ്പ് നൽകിയതായി എം.പി പറഞ്ഞു. റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ നജീബ് മണ്ണേൽ, കെ.കെ. രവി, കർമ്മയുടെ നേതാവ് ഉണ്ണികൃഷ്ണൻ, വിവിധ സംഘടനാ ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ നിവേദനം നൽകാനായി എത്തിയിരുന്നു.