കൊല്ലം: തത്ത്വമസി കൊല്ലം ചാപ്ടറിന്റെ നേതൃത്വത്തിൽ 18ന് അഴീക്കോട് അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തും. കൊല്ലം പബ്ളിക് ലൈബ്രറി സരസ്വതി ഹാളിൽ സ്പോർട്സ് കൗൺസിൽ ചെയർമാൻ എക്സ്.ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. വി.ടി.കുരീപ്പുഴ അദ്ധ്യക്ഷനാകും. സെമിനാർ ടി.ജി.വിജയകുമാർ ഉദ്ഘാടനം ചെയ്യും. കുരീപ്പുഴ ശ്രീകുമാർ പങ്കെടുക്കും. 11.30ന് കവി സമ്മേളനം സത്യൻ കോമല്ലൂർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന സമ്മേളനം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.പി.സജിനാഥ് ഉദ്ഘാടനം ചെയ്യും. ഉമാദേവി തുരുത്തേരി അദ്ധ്യക്ഷയാകും. പൊതുസമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. പുഷ്പവതി പൊയ്പാടത്തിന് ഡോ.സുകുമാർ അഴീക്കോട് തത്ത്വമസി മാനവീയം പുരസ്കാരം എം.പി സമർപ്പിക്കും. കൊല്ലം ചാപ്ടർ പ്രസിഡന്റ് വി.വി.ജോസ് കല്ലട അദ്ധ്യക്ഷനാകും. അഡ്വ. വെളിയം കെ.എസ്.രാജീവിന് രവീന്ദ്രൻനായർ പുരസ്കാരം, സാഹിതി തീയറ്റേഴ്സിന് തോപ്പിൽഭാസി പുരസ്കാരം, ബിജു പാപ്പച്ചന് കേരള കിസിഞ്ചർ ബേബിജോൺ മാദ്ധ്യമ പുരസ്കാരം എന്നിവ സമർപ്പിക്കും. മറ്റ് വിവിധ മേഖലകളിലെ പ്രതിഭകൾക്കും പുരസ്കാരം നൽകും. പത്രസമ്മേളനത്തിൽ വി.വി.ജോസ് കല്ലട, വി.ടി.കുരീപ്പുഴ, ഇഗ്നേഷ്യസ് റോബർട്ട്, ശിവരാജൻ കോവിലഴികം, ബാബു ലിയോൺസ് എന്നിവർ പങ്കെടുത്തു.