dd

കൊല്ലം: രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. കിളികൊല്ലൂർ ചാമ്പക്കുളം റഹിയാനത്ത് മൻസലിൽ സാദിക്കിനെയാണ് (27,വിഷ്ണു) എക്സൈസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 9ന് രാത്രി കല്ലുംതാഴം ചാമ്പക്കുളം അപ്പൂപ്പൻകാവ് ക്ഷേത്രത്തിന് സമീപം റെയിൽവേ പുറമ്പോക്കിൽ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്.

തമിഴ്‌നാട്ടിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് സമീപപ്രദേശങ്ങളിൽ വിൽപ്പന നടത്തി വരികയായിരുന്നു. കഞ്ചാവ് എത്തിക്കുന്നതിനായി സാദിക്ക് ഉപയോഗിച്ച ഥാർ ജീപ്പും കസ്റ്റഡിയിലെടുത്തു. ഇയാളെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്. നിരവധി എൻ.ഡി.പി.എസ് കേസുകളിൽ പ്രതിയാണ് പിടിയിലായ സാദിക്. കൊല്ലം എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ആർ.ജി.വിനോദ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ടി.ആർ.ജ്യോതി, ബി.ഷെഫീഖ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആസിഫ്, ഗോകുൽ ഉണ്ണികൃഷ്ണൻ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ബീന, ഡ്രൈവർ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.