ചാത്തന്നൂർ: തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ചാത്തന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കനകമ്മ ടീച്ചർ നഗറിൽ നടന്ന സമ്മേളനം അസോ. കേന്ദ്ര കമ്മിറ്റി അംഗം എം.ജി.മീനാംബിക ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.നിമ്മി അദ്ധ്യക്ഷയായി. വി.അംബിക അനുശോചന പ്രമേയവും ഒ.മഹേശ്വരി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.എൻ.ശ്രീദേവി അമ്മ റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം രഞ്ജു സുരേഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം ചാത്തന്നൂർ ഏരിയ സെക്രട്ടറി പി.വി.സത്യൻ, സംഘാടകസമിതി ചെയർമാൻ ഡി.സുരേഷ് കുമാർ, ജില്ലാ പ്രസിഡന്റ് ഗീതാകുമാരി, ജില്ലാ കമ്മിറ്റി അംഗം സെൽവി, ജില്ലാ പഞ്ചായത്തംഗം ആശാ ദേവി, പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.അംബിക (പ്രസിഡന്റ്), ഒ.ഷൈലജ, എസ്.ഷീല, ഷീല വിജയൻ (വൈസ് പ്രസിഡന്റ്) ആർ.അജിതകുമാരി (സെക്രട്ടറി), ജെ.എസ്.രശ്മി, രജനി, എസ്.ജയന്തി (ജോ. സെക്രട്ടറി), ഒ.മഹേശ്വരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.