
കൊല്ലം: ശ്രീനാരായണ കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. ബി.മുരളീധരൻ സ്മാരക അവാർഡ് വിതരണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി.മനോജ് അദ്ധ്യക്ഷനായി. ആർ.ഡി.സി കൺവീനർ ഡോ. സി.അനിത ശങ്കർ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി പരീക്ഷയിൽ ഉന്നത വിജയം നേടിയ എം.കോം വിദ്യാർത്ഥികളായ ആർഷ ബോസ്, എ.അനുപമ, ബി.കോം വിദ്യാർത്ഥികളായ ദേവിക ബൈജു, എൻ.ഫാത്തിമ എന്നിവർക്ക് ആർ.ഡി.സി പ്രസിഡന്റ് അനൂപ് ശങ്കർ അവാർഡുകൾ സമ്മാനിച്ചു. ഡോ. എസ്.എസ്.ആർച്ച സ്വാഗതവും ഡോ. സി.വിനോദ് നന്ദിയും പറഞ്ഞു. കൊമേഴ്സ് വിഭാഗം മേധാവി ഡോ.എ. രാജശേഖരൻ, ഐ.ക്യു.എ.സി കോ ഓഡിനേറ്റർ ഡോ.എസ്.ലൈജു എന്നിവർ സംസാരിച്ചു. കോളേജിലെ മുൻ കൊമേഴ്സ് വിഭാഗം മേധാവിയായിരുന്നു ഡോ.ബി.മുരളീധരൻ.