
കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ നൽകുന്ന സ്നേഹാദരവിന്റെ ഭാഗമായി വടക്കേവിള 5240-ാം നമ്പർ പ്രതാധിപർ കെ.സുകുമാരൻ സ്മാരക ശാഖയിൽ നടന്ന കുടുംബയോഗത്തിൽ സ്നേഹാദരവ് നോട്ടീസ് യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ, സെക്രട്ടറി എൻ.രാജ്രേന്ദൻ എന്നിവരിൽ നിന്ന് ശാഖാ പ്രസിഡന്റ് പി.ബൈജുവും സെക്രട്ടറി എ.ഷാണ്മധരനും ചേർന്ന് ഏറ്റുവാങ്ങി. യോഗം കൗൺസിലർ പി.സുന്ദരൻ, യോഗം ബോർഡ് മെമ്പർ എ.ഡി.രമേഷ്, യൂണിയൻ പ്രതിനിധി ജി.സുന്ദരേശൻ, ശാഖാ ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.