കൊട്ടാരക്കര: ഓൾൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊട്ടാരക്കര മേഖലാ വാർഷിക സമ്മേളനം അഡ്വ. പി. ഐഷാപോറ്റി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ മെൻലോ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് മുരളി അനുപമ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജിജോ പരവൂർ, വിനോദ് അമ്മാസ്, നവാസ് കുണ്ടറ, പ്രിമോസ് ബെൻ യേശുദാസ്, ബെൻസിലാൽ, ജലീൽ പുനലൂർ, തുടങ്ങിയവർ സംസാരിച്ചു. മേഖല സെക്രട്ടറി എസ്.ആർ. രഞ്ജു സ്വാഗതവും ജോയി ഉമ്മന്നൂർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി. മണിലാൽ (പ്രസിഡന്റ്) , എസ്.ആർ. രഞ്ജു (വൈസ് പ്രസിഡന്റ്), അജയ ബോസ് (സെക്രട്ടറി), അനിൽ മാത്യു. (ജോയിന്റ് സെക്രട്ടറി), സുന്ദരൻ ഭാമിനി (ട്രഷറർ), സി.എസ്. ചന്ദ്രബാബു (പി.ആർ.ഒ).