bindu

കൊല്ലം: ശബരിമലയിലെ സ്വർണം മോഷ്ടിച്ചവരെ സ്വാമി അയ്യപ്പൻ വെറുതെ വിടില്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ. മോഷണം ചോദ്യം ചെയ്യുന്നവരെ കുറ്റക്കാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നിയമസഭയിൽ മൂന്ന് എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്തത്. അയ്യപ്പന്റെ പേരിൽ തട്ടിക്കൂട്ട് സംഗമം നടത്തി ഭക്തരെ പറ്റിക്കാൻ ശ്രമിച്ചതിന്റെ ശിക്ഷയാണ് മോഷണവിവരം അയ്യപ്പൻ പുറത്ത് കൊണ്ടുവരുത്തിച്ചതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

മന്ത്രി വി.എൻ.വാസവനും ദേവസ്വം പ്രസിഡന്റ്‌ പ്രശാന്തും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം വെസ്റ്റ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തിരുമുല്ലവാരം ക്ഷേത്രത്തിന് മുന്നിൽ നടത്തിയ വിളക്ക് കത്തിച്ച് പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മണ്ഡലം പ്രസിഡന്റ്‌ എം.എസ്.സിദ്ദിഖ് അദ്ധ്യക്ഷനായി. നേതാക്കളായ ഡി.ഗീതാകൃഷ്ണൻ, ചെറശേരിൽ കൃഷ്ണകുമാർ, ടി.എം.രഘുനാഥൻ, അഡ്വ. ശ്രീകുമാർ കുരീപ്പുഴ, കുരീപ്പുഴ യഹിയ, അഡ്വ. എസ്.എം.ഷെരീഫ്, ബി.സന്തോഷ്‌, അശോകൻ പുന്നത്തല, രഞ്ജിത്ത് കലുങ്കുമുഖം, പി.കേശവദാസ്, സുബി നുജും, ദീപ ആൽബർട്ട്, ഉദയ തുളസീധരൻ, ബിജു മതേതര, പേഴാത്തിൽ അനിൽ, ഷെരീഫ് മുളങ്കാടകം, മുരളീധരൻ കെട്ടിടത്തിൽ, മാറപ്പാട് രമേശ്‌, ഹരിദാസൻ, സലീം മുതിരപ്പറമ്പ്, സിയാദ് തിരുമുല്ലവാരം, നിസാം മുളങ്കാടകം, ഹരിത, ഹക്കീം മനയിൽ കുളങ്ങര തുടങ്ങിയവർ സംസാരിച്ചു. നൂറ് മൺചെരാതുകൾ തെളിച്ചു.