കൊല്ലം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയുടെ നിർവഹണ പുരോഗതിയിൽ ജില്ല ഒന്നാം സ്ഥാനത്ത്. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ആസൂത്രണസമിതി യോഗത്തിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളുടെ പുരോഗതിയും പദ്ധതി വിഹിതവും ചർച്ച ചെയ്തത്.
കൊല്ലം കോർപ്പറേഷൻ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തും, ജില്ലാ പഞ്ചായത്ത് മൂന്നാം സ്ഥാനത്തും, അഞ്ചൽ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനത്തുമാണ്. പദ്ധതി നിർവഹണത്തിൽ ജില്ലാ അടിസ്ഥാനത്തിൽ ഗ്രാമ -ബ്ലോക്ക് പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ എന്നിവയുടെ നിർവഹണ പുരോഗതിയും വിലയിരുത്തി.

ഗ്രാമപഞ്ചായത്ത് തലത്തിൽ അഞ്ചൽ, ഓച്ചിറ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഇത്തിക്കര, ഓച്ചിറ ബ്ലോക്കുകളും മുനിസിപ്പാലിറ്റി തലത്തിൽ പുനലൂർ, പരവൂർ മുനിസിപ്പാലിറ്റികളും ഒന്നും രണ്ടും സ്ഥാനത്തെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ അദ്ധ്യക്ഷനായി. കളക്ടർ എൻ.ദേവിദാസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.ആർ.ജയഗീത, സർക്കാർ പ്രതിനിധി എം.വിശ്വനാഥൻ, ജില്ലാ ആസൂത്രണസമിതി അംഗങ്ങൾ, തദ്ദേശഭരണ സ്ഥാപന അധ്യക്ഷർ/സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ചെലവാക്കിയ പദ്ധതി വിഹിതം

₹ 142.80 കോടി