
കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ 19ന് കൊല്ലം കന്റോൺമെന്റ് മൈതാനത്ത് നൽകുന്ന സ്നേഹാദരവിന്റെ ഭാഗമായി തിരുമുല്ലവാരം 623-ാം നമ്പർ ശാഖയിൽ നടന്ന കുടുംബ യോഗത്തിൽ സ്നേഹാദരവ് നോട്ടീസ് കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രനും യോഗം കൗൺസിലർ പി.സുന്ദരനും ചേർന്ന് ശാഖാ പ്രസിഡന്റ് എസ്.ഓമനക്കുട്ടനും സെക്രട്ടറി ആരാമം സുരേഷിനും നൽകി പ്രകാശനം ചെയ്തു. കൊല്ലം യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ്‌കുഞ്ഞുകൃഷ്‌ണൻ, യോഗം ബോർഡ് അംഗം എ.ഡി.രമേഷ്, യൂണിയൻ കൗൺസിലർമാരായ നേതാജി ബി.രാജേന്ദ്രൻ, ഷാജി ദിവാകർ, യൂണിയൻ പഞ്ചായത്ത് അംഗം ജി.രാജ്‌മോഹൻ, ശാഖാ വൈസ് പ്രസിഡന്റ് ബി.ലവൻ, ശാഖാ കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം പ്രസിഡന്റ് രഞ്ജിനി, സെക്രട്ടറി സുമിമോൾ, വനിതാ സംഘം കമ്മിറ്റി അംഗങ്ങൾ, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.