medical-

കൊല്ലം: ദർശനാ നഗർ റെസിഡന്റ്സ് അസോസിയേഷന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് ദർശന നഗറിന്റെയും എൻ.എസ് സഹകരണ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ മെഡിസിൻ, ഒഫ്‌താൽമോളജി, ഡെന്റൽ വിഭാഗങ്ങളിലായി നൂറുകണക്കിന് പേ‌ർ പങ്കെടുത്തു.

ഐ സ്പെഷ്യലിസ്റ്റ് ഡോ. മീരാ നായർ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദർശന നഗർ റെസി. അസോ. പ്രസിഡന്റ്റ് ബൈജു എസ്.പട്ടത്താനം അദ്ധ്യക്ഷനായി. ജനറൽ മെഡിസിൻ വിഭാഗം ഡോ. അഖിൽ, ഡെന്റൽ ഡോക്ടർ ജയലക്ഷ്മി, നഗർ സെക്രട്ടറി കെ.ഗോപാലപിള്ള, എൻ.എസ് ആശുപത്രി പി.ആർ.ഒ നിധിൻ എന്നിവർ സംസാരിച്ചു.

നഗർ ജോ. സെക്രട്ടറി വി.ജയപാലൻ സ്വാഗതവും ട്രഷറർ ഡി. പ്രസന്നൻ നന്ദിയും പറഞ്ഞു. നഗർ ജോ. സെക്രട്ടറിമാരായ എസ്.നിർമ്മല, ഷൈജ സന്തോഷ്, സതീഭായി, എക്സി. കമ്മിറ്റി അംഗങ്ങളായ സോമരാജൻ, ജയശ്രീ, തങ്കമണി, സുന്ദരൻ, മിനി രാജീവൻ, അഡ്വ. രാധാകൃഷ്ണൻ, അഡ്വ. ദീപി, പ്രദീപ്, വിനേഷ് എന്നിവർ നേതൃത്വം നൽകി.