samara-

കൊല്ലം: ദേവസ്വം മന്ത്രി വി.എൻ.വാസവനും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്തും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കടപ്പാക്കട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടപ്പാക്കട ശാസ്താക്ഷേത്രത്തിന് മുന്നിൽ നടത്തിയ ദീപം കൊളുത്തി സമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.ഗീതാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മീര രാജീവ് അദ്ധ്യക്ഷയായി. അഡ്വ. സന്തോഷ്‌ ഉളിയക്കോവിൽ, പി.എസ്.രാജ്ലാൽ തമ്പാൻ, കടപ്പാൽ മോഹൻ, അഡ്വ. ഉളിയക്കോവിൽ രാജേഷ്, മോഹൻ ജോൺ, ശിവപ്രസാദ്, രഘുനാഥൻ, രവി ഉളിയക്കോവിൽ, കുഞ്ഞുമോൻ അലക്സ്‌, മണികണ്ഠൻ ഉളിയക്കോവിൽ, രമേശ്‌, ജയന്തി, പ്രസന്ന കുമാരി, തോമസ്, ദിനനായകൻ, ഷാജി, അജിത കുമാരി തുടങ്ങിയവർ സംസാരിച്ചു.