കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയൻ നൽകുന്ന സ്വീകരണത്തിന്റെ ഭാഗമായി പള്ളിത്തോട്ടം 446-ാം നമ്പർ ശാഖയിലെ കുടുംബയോഗം ഇന്ന് വൈകിട്ട് 4.30ന് ശാഖാ വൈസ് പ്രസിഡന്റ് ഡി.വേണുഗോപാലിന്റെ വസതിയിൽ (അഞ്ജലി നഗർ - 46, നിർമ്മിതി കേന്ദ്രത്തിന് സമീപം) നടക്കും. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ പഞ്ചായത്തംഗം ജി.രാജ് മോഹൻ, ശാഖാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് എസ്.ശിവകുമാർ, സെക്രട്ടറി എസ്.സഞ്ജീവ് കുമാ‌ർ എന്നിവർ അറിയിച്ചു.