കൊല്ലം: പരവൂർ നാടകശാലയുടെ നേതൃത്വത്തിൽ 14 മുതൽ 23 വരെ നാടകോത്സവം സംഘടിപ്പിക്കും. പരവൂർ കോട്ടപ്പുറം ഹൈസ്കൂൾ അങ്കണത്തിൽ നടക്കുന്ന നാടകോത്സവം 14ന് വൈകിട്ട് 5ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജി.എസ്.ജയലാൽ എം.എൽ.എ അദ്ധ്യക്ഷനാകും. പ്രൊഫ.വസന്തകുമാർ സാംബശിവൻ മുഖ്യ പ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ കെ.സേതുമാധവൻ സ്വാഗതവും ജനറൽ കൺവീനർ അനിൽ.ജി.പരവൂർ നന്ദിയും പറയും.
രാത്രി 7ന് 'സുകുമാരി' നാടകം. 15ന് വൈകിട്ട് 5ന് സാംബശിവൻ കഥകളിലൂടെ അനുസ്മരണം, ബിജു മഞ്ഞാടി അവതരിപ്പിക്കും. 7ന് നാടകം 'ഒറ്റ'. 16ന് വൈകിട്ട് 5ന് ദേശപ്പെരുമ, രാത്രി 7ന് നാടകം 'സൈറൺ'. 17ന് വൈകിട്ട് 5ന് ശ്രുതി സാന്ദ്രയുടെ ചൂളാരവം, 7ന് നാടകം 'അങ്ങാടിക്കുരുവികൾ'. 18ന് വൈകിട്ട് 5ന് ദേശപ്പെരുമ, 7ന് നാടകം 'വാർത്ത'. 19ന് വൈകിട്ട് 5ന് ഡോക്യുമെന്ററി പ്രദർശനം, 7ന് നാടകം 'കാഴ്ചബംഗ്ളാവ്'. 20ന് വൈകിട്ട് 5ന് നാടക വർത്തമാനം, 7ന് നാടകം 'വംശം'. 21ന് വൈകിട്ട് 5ന് ദേശപ്പെരുമ, 7ന് നാടകം 'താഴ്വാരം'. 22ന് വൈകിട്ട് 5ന് സോളോ പെർഫോമൻസ്, 7ന് നാടകം 'പകലിൽ മറഞ്ഞിരുന്നൊരാൾ'. 23ന് വൈകിട്ട് 5ന് സമാപന സമ്മേളനം നടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. നടൻ രാജേഷ് ശർമ്മ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് 7ന് വനിതാ മെസ് നാടകത്തിന്റെ അവതരണം. മികച്ച നാടകങ്ങൾക്ക് 10,000 രൂപ കാഷ് അവാർഡും ട്രോഫിയും നൽകും. മറ്റ് അവാർഡുകളും നൽകും. പത്രസമ്മേളനത്തിൽ ചെയർമാൻ കെ.സേതുമാധവൻ, അനിൽ.ജി.പരവൂർ, സുവർണൻ പരവൂർ, കെ.കെ.സുരേന്ദ്രൻ, ജെ.യാക്കൂബ്, ജി.ജയനാഥ്, സി.രാജഗോപാൽ എന്നിവർ പങ്കെടത്തു.