കൊല്ലം: ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുവകകൾ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് മേഖലാ ജാഥകൾക്ക് ഇന്ന് തുടക്കമാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ.
പാലക്കാട്, കാസർകോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ 14നും മൂവാറ്റുപുഴയിൽ നിന്നുള്ള ജാഥ 15നും ആരംഭിക്കും. 17ന് നാല് ജാഥകളും ചെങ്ങന്നൂരിൽ സംഗമിച്ച ശേഷം 18ന് പന്തളത്ത് സമാപിക്കും. പാലക്കാട് നിന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന ജാഥ രാവിലെ 10ന് തൃത്താലയിൽ നിന്ന് കെ.പി.സി.സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 4ന് പാലക്കാട്, 6ന് വടക്കാഞ്ചേരി, 15ന് രാവിലെ 10ന് ചേലക്കര, വൈകിട്ട് 3ന് ഗുരുവായൂർ, 4ന് തൃശൂർ ടൗൺ, 16ന് രാവിലെ 10ന് ആലുവ, വൈകിട്ട് 3ന് തൃപ്പൂണിത്തുറ, 5ന് തുറവൂർ, 17ന് രാവിലെ 10ന് ആലപ്പുഴ, വൈകിട്ട് 3ന് അമ്പലപ്പുഴ, അവിടെ നിന്ന് ഹരിപ്പാട് വഴി രാത്രി 7ന് ചെങ്ങന്നൂരെത്തും. രാഷ്ട്രീയകാര്യ സമിതി അംഗം ടി.എൻ.പ്രതാപൻ ജാഥയുടെ വൈസ് ക്യാപ്ടനും കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ചന്ദ്രൻ, കെ.പി.ശ്രീകുമാർ എന്നിവർ ജാഥാ മാനേജർമാരുമാണ്.
കാസർകോട് നിന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ നയിക്കുന്ന ജാഥ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രാവിലെ 10ന് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 3ന് കണ്ണൂർ, 5ന് ഇരിട്ടി, 15ന് രാവിലെ 11ന് കൽപ്പറ്റ, വൈകിട്ട് 3ന് താമരശേരി, 4.30ന് കൊയിലാണ്ടി, 6ന് കോഴിക്കോട് മുതലക്കുളം, 16ന് രാവിലെ 10ന് നിലമ്പൂർ, വൈകിട്ട് 3ന് മലപ്പുറം, 5ന് എടപ്പാൾ, 17ന് രാവിലെ 10ന് ഏറ്റുമാനൂർ, വൈകിട്ട് 5ന് ചെങ്ങന്നൂരിലെത്തും. രാഷ്ട്രീയകാര്യ സമിതി അംഗം ടി.സിദ്ധിഖ് ജാഥാ വൈസ് ക്യാപ്ടനും കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം.നിയാസ് ജാഥാ മാനേജരുമാണ്.
തിരുവനന്തപുരത്ത് നിന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി നയിക്കുന്ന ജാഥ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഗാന്ധിപാർക്കിൽ നിന്ന് വൈകിട്ട് 4ന് ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ 10ന് കാട്ടാക്കട, ഉച്ചയ്ക്ക് 2ന് ചിറയിൻകീഴ്, വൈകിട്ട് 5ന് കൊല്ലം, 16ന് രാവിലെ 10ന് ശാസ്താംകോട്ട, 11.30ന് കൊട്ടാരക്കര, ഉച്ചയ്ക്ക് 2ന് പുനലൂർ, വൈകിട്ട് 5ന് കോന്നി, 17ന് രാവിലെ 10ന് റാന്നി, ഉച്ചയ്ക്ക് 12ന് ആറന്മുള ഐക്കര ജംഗ്ഷൻ, വൈകിട്ട് 4ന് ചെങ്ങന്നൂരിലെത്തും. എം.വിൻസെന്റ് എം.എൽ.എ ജാഥാ വൈസ് ക്യാപ്ടനും കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മുധി ജാഥാ മാനേജരുമാണ്.
മൂവാറ്റുപുഴയിൽ നിന്ന് രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹ്നാൻ എം.പി നയിക്കുന്ന ജാഥ 15ന് രാവിലെ 10ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് തൊടുപുഴ, 5ന് പാല, 16ന് രാവിലെ 10ന് പൊൻകുന്നം, വൈകിട്ട് 5ന് എരുമേലി, 17ന് വൈകിട്ട് 3ന് തിരുവല്ലയിലെത്തിയ ശേഷം രാത്രിയോടെ ജാഥ ചെങ്ങന്നൂരിലെത്തും. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ജാഥാ വൈസ് ക്യാപ്ടനും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൾ മുത്തലിബ് എന്നിവർ ജാഥാ മാനേജർമാരുമാണ്.