പേരയം: പേരയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവവും സംഗമവും "ശലഭോത്സവം 2025 " എന്ന പേരിൽ സംഘടിപ്പിച്ചു. നൂറോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.ഷേർളി,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ വിനോദ് പാപ്പച്ചൻ, വാർഡ് മെമ്പർ സിൽവിയ സെബാസ്റ്റ്യൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലക്ഷ്മി, ഐ.സി.ഡി.എസ് സൂപ്പർവൈസർ എൻ.വിശ്വലക്ഷ്മി, ഡയാന എന്നിവർ സംസാരിച്ചു.