intuc-
സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ്‌ കൊല്ലം ജില്ലാ പ്രവർത്തക സംഗമം ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് ഉൽഘാടനം ചെയ്യുന്നു

കൊല്ലം: വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഉറപ്പ് നൽകിയ തീരുമാനങ്ങൾ നടപ്പാക്കാത്ത സാഹചര്യത്തിൽ സമരം നടത്താൻ സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ്‌ ഐ.എൻ.ടി.യു.സി കൊല്ലം ജില്ലാ പ്രവർത്തക സംഗമം തീരുമാനിച്ചു. മന്ത്രി തല ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കുക, ജോലി സ്ഥിരത, വേതന വർദ്ധനവ്, ജോലി ഭാരം കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം ആരംഭിക്കും. ഡി.സി.സി അദ്ധ്യക്ഷൻ പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എ.ഹബീബ് സേട്ട് അദ്ധ്യക്ഷനായി. സൂരജ് രവി, ചിറ്റുമൂല നാസർ, വടക്കേവിള ശശി, ജോസ് വിമൽരാജ്, വിപിനചന്ദ്രൻ, ഡി.ഗീതകൃഷ്ണൻ, ചവറ ഹരീഷ് കുമാർ, അൻവർ ചാണക്യൻ, ഓമനഅമ്മ, സുധീർ, ജി.മീന, ശോഭന, ബുഷ്‌റ, സുജ, സുശീല, സുകന്യ, ലിസി, ആരിഫ എന്നിവർ സംസാരിച്ചു.