
മയ്യനാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മയ്യനാട് യൂണിറ്റ് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണവും ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം നോവൽ ചർച്ചയും നടത്തി. ബ്ലോക്ക് സെക്രട്ടറി എൻ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.വി. പ്രസന്നകുമാർ പുസ്തകം അവതരിപ്പിച്ചു. കൊട്ടറ മോഹൻ ചർച്ചയ്ക്ക് തുടക്കം കുറിച്ചു. പി. പുഷ്പാംഗദൻ, വിജയൻ ഇന്ദീവരം,ഗീത അനിൽകുമാർ, ബാബു നീലാംബരി, മോഹൻലാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സിറാഫുദ്ദീൻചർച്ച ക്രോഡീകരിച്ചു. യൂണിറ്റ് സെക്രട്ടറി എസ്. മോഹനദാസ് അമുഖ പ്രഭാഷണം നടത്തി. അതിജീവനത്തിനായി പൊരുതുന്ന ഗാസയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സമ്മേളനത്തിൽ എം. സതീശ ചന്ദ്രൻ പ്രമേയം അവതരിപ്പിച്ചു. ഡി. പ്രസന്ന ഭരണഘടന അമുഖം വായിച്ചു. വി. തങ്കലക്ഷ്മി, എൻ. അശോകൻ എന്നിവർ ഗാനമാലപിച്ചു. കൺവീനർ എം. സതീശ ചന്ദ്രൻ സ്വാഗതവും എ.കെ. ജയശ്രീ നന്ദിയും പറഞ്ഞു.