
ചാത്തന്നൂർ: പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ 19 -ാമത് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം ചലച്ചിത്ര പിന്നണി ഗായികയും ലളിതാ സഹസ്രനാമ പ്രചാരകയുമായ ആലീസ് ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രയോഗം ട്രസ്റ്റ് പ്രസിഡന്റ് കെ. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തി അനിൽ ലക്ഷ്മണൻ ഭദ്രദീപ പ്രകാശനം നടത്തി. തുടർന്ന് യജ്ഞാചാര്യ ശോഭന രവീന്ദ്രൻ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് വൈസ് പ്രസിഡന്റ് ബി. രവീന്ദ്രൻ, സെക്രട്ടറി പ്രകാശൻ കളത്തറ, പ്രവീൺ കുമാർ, അനിൽകുമാർ എന്നിവർ സംസാരിച്ചു.