ചാത്തന്നൂർ: ഇത്തിക്കരയിൽ നടക്കുന്ന ജനകീയ സത്യഗ്രഹം പതിനൊന്നാം ദിവസം പിന്നിടുമ്പോൾ യുവ തലമുറയിലെ പൂർണിമ ഉണ്ണി സത്യഗ്രഹം അനുഷ്ഠിച്ചു. ഡോൺ ബോസ്കോ കോളേജ് കൊട്ടിയം ഡയറക്ടർ ഡോ. ബോബി കുന്നേഴത്ത് സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിഷേധ സമിതി കൺവീനർ രാജു അദ്ധ്യക്ഷനായി. കുട്ടികൾ സമരപ്പന്തലിൽ എത്തി. ഹരിഹരൻ ഉണ്ണി, ആദിച്ചനല്ലൂർ സീനിയർ സിറ്റിസൺ അസോ. സെക്രട്ടറി രഘുനാഥൻ, മുൻ ആദിച്ചനല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എസ്.മധുകുമാർ, മലയാള ഐക്യവേദി ജില്ലാ സെക്രട്ടറി ശ്രീകുമാർ, കവി ഗിരീഷ്.കെ.മുഖത്തല, രാജീവ്‌ നരിക്കൽ എന്നിവർ സംസാരിച്ചു. കാഥികൻ നരിക്കൽ രാജീവ്‌ കഥാപ്രസംഗം അവതരിപ്പിച്ചു, സജീവ് നെടുമൺകാവ് പുസ്തകപ്രകാശനം നടത്തി സംസാരിച്ചു. മൈലക്കാട് സുധീർ ദേവ് കവിത ചൊല്ലി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സിജു മനോഹരൻ, മൂഴിയിൽ അശോക് കുമാർ, ബിജുലാൽ പരവൂർ, അജി മൈലക്കാട്, അബ്ദുൾ ജലീൽ, ഷാജഹാൻ, അനിത എന്നിവർ സംഗീത പരിപാടി അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. കെ.പി.സജിനാഥ്‌ ഹാരമണിയിച്ച് സത്യഗ്രഹം അവസാനിപ്പിച്ചു. തുടർന്ന് ദേശീയപാത അതോറിറ്റിക്കും അധികൃതർക്കും എതിരെ പ്രധിഷേധമറിയിച്ച് പ്രദേശവാസികളുടെ വടംവലിയും നടന്നു.