
പരവൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പരവൂർ ടൗൺ ബ്ലോക്കിന്റെയും സാംസ്കാരിക- വനിത വേദികളുടെയും ഉദ്ഘാടനം കൊല്ലം എസ്.എൻ കോളേജ് അസി. പ്രൊഫസർ പി.ജെ.അർച്ചന നിർവഹിച്ചു. കാഥികൻ ചിറക്കര സലിം കുമാർ മുഖ്യപ്രഭാഷണം നടത്തി. കഥാപ്രസംഗ കലയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി ചിറക്കര സലിം കുമാറിനെ വേദിയിൽ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.സുന്ദരരാജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ബ്ലോക്ക് സെക്രട്ടറി കെ.ജയലാൽ, ജോ. സെക്രട്ടറി ആർ.അജിതകുമാരി, യൂണിയൻ ജില്ലാ ജോ. സെക്രട്ടറി കെ.രാജൻ, ഡോ. ആർ.പ്രസന്നകുമാർ, വനിതാവേദി കൺവീനർ ബി.സുജാത, സാംസ്കാരിക വേദി കൺവീനർ വി.കെ.ലാൽകുമാർ എന്നിവർ സംസാരിച്ചു.