
കൊല്ലം: യുവാവിനെ ജോലി ചെയ്തിരുന്ന കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മയ്യനാട് വലിയവിള നഗറിൽ സുരേഷ് മന്ദിരത്തിൽ സുരേഷിന്റെ മകൻ സൂര്യ പ്രസാദിനെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ജോലിചെയ്യുന്ന തട്ടാമലയിലെ പഴവർഗ കടയിലെ ഗോഡൗണിൽ ഇന്നലെ രാവിലെ 8 ഓടെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാവിലെ മറ്റ് തൊഴിലാളികൾ ജോലിക്ക് എത്തിയപ്പോഴാണ് മരണ വിവരമറിയുന്നത്. മരണകാരണം വ്യക്തമല്ല. ഇരവിപുരം പൊലീസ് കേസെടുത്തു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. അമ്മ: ലൈല, സഹോദരി: സൂര്യകല, സഹോദരൻ: സൂര്യ ലാൽ