
കൊല്ലം: ശക്തികുളങ്ങര പിറവൂർ തെക്കതിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യയും ആർ.എസ്.പി നേതാവായിരുന്ന മധുസൂദനൻ പിള്ളയുടെ സഹോദരിയുമായ സുഭദ്രാമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: നളിനകുമാരി, രാജശേഖരൻ പിള്ള (ആർ.എസ്.പി ജില്ലാ എക്സിക്യുട്ടീവ് അംഗം), താരാദേവി, ശ്രീകുമാർ, രാജ്മോഹൻ (ആർ.എസ്.പി ജില്ലാ എക്സിക്യുട്ടീവ് അംഗം). മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, പത്മിനിയമ്മ, ശശിധരൻ പിള്ള, ബിന്ദു. സഞ്ചയനം 19ന് രാവിലെ 7ന്.