അഞ്ചൽ: മലങ്കര സുറിയാനി കത്തോലിക്കാ സഭ ആർച്ച് ബിഷപ്പും തിരുവനന്തപുരം അതിരൂപതാ അദ്ധ്യക്ഷനുമായിരുന്ന ബനഡിക്ട് മാർ ഗ്രിഗോറീയോസ് പിതാവിന്റെ 31-ാം ചരമവാർഷികത്തോടനുബന്ധിച്ച് മലങ്കര കത്തോലിക്കാ അസോസിയേഷൻ ആയൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ വേങ്ങൂർ സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ അനുസ്മരണ സമ്മേളനം നടന്നു. സമ്മേളനം ജില്ലാ വികാരി ഫാ.ജോൺ ആരീയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ജേക്കബ് കളപ്പുരയ്ക്കൽ അദ്ധ്യക്ഷനായി. ഇടവക വികാരി ഫാ. തോമസ് മുകളുവിള, ജില്ലാ വൈദിക ഉപദേഷ്ടാവ് ഫാ. അരുൺ ഏറത്ത്, ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കോശി, ഐസക്ക്, ഷാജു തേക്കിൻകാട് എന്നിവർ സംസാരിച്ചു. ഡോ.എബ്രാഹാം മാത്യു അനുസ്മരണ സന്ദേശം നൽകി.