a
ചവറയിൽ വിജയൻ പിള്ള ഫൗണ്ടേഷന്റെ നേത്യത്വത്തിൽ നടന്ന പ്രതിഭാസംഗമം ഡോ.സുജിത്ത് വിജയൻ പിള്ള എം .എൽ .എ നിർവഹിക്കുന്നു

ചവറ: നിയോജകമണ്ഡലത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും അനുമോദിക്കുന്നതിനായി വിജയൻപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. നീണ്ടകര പരിമണം ശ്രീദുർഗ്ഗാദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി. ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. 565 വിദ്യാർത്ഥികളും 14 സ്കൂളുകളും ചടങ്ങിൽ അനുമോദനം ഏറ്റുവാങ്ങി.

നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജീവൻ, മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, ജില്ലാ പഞ്ചായത്ത് അംഗം എസ്.സോമൻ, പ്രശസ്ത കവി ഡോ.ബിജു ബാലകൃഷ്ണൻ, നീണ്ടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ഹെൻട്രി, നീണ്ടകര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സേതുലക്ഷ്മി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.