കൊല്ലം: കാഷ്യു കോൺക്ലേവ് നാളെ ആശ്രാമം ശ്രീനാരായണഗുരു സമുച്ചയത്തിൽ രാവിലെ 10ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. കെ സ്റ്റോർ വഴി കശുഅണ്ടി ഉൽപ്പന്ന വിതരണം ധാരണാപത്രം പ്രഖ്യാപനം മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. മന്ത്രി ജെ.ചിഞ്ചുറാണി, കെ.ബി.ഗണേശ് കുമാർ എന്നിവർ പങ്കെടുക്കും.
11.30ന് രണ്ട് സെഷനുകളിലായി ശില്പശാല നടക്കും. 1.30 മുതൽ കശുഅണ്ടി തൊഴിലാളികളുടെ കലാവിരുന്ന്. വൈകിട്ട് 2.45ന് കോൺക്ലേവിന് സമാപനം കുറിച്ച് തൊഴിലാളി സംഗമം.
സംഘാടക സമിതി ചെയർമാൻ എസ്.ജയമോഹന്റെ നേതൃത്വത്തിൽ കശുഅണ്ടി മേഖലയിലെ പ്രമുഖരെ നേരിട്ടെത്തി ക്ഷണിച്ചു. മുതിർന്ന ട്രേഡ് യൂണിയൻ നേതാവും യു.ടി.യു.സി ദേശീയ സെക്രട്ടറിയും ആർ.എസ്.പി മുൻ സംസ്ഥാന സെക്രട്ടറിയുമായ എ.എ.അസീസിനെ നേരിട്ട് ക്ഷണിച്ചായിരുന്നു തുടക്കം.
കാഷ്യു അസംബ്ലി ഇന്ന്
കാഷ്യു കോൺക്ലേവിന് മുന്നോടിയായി ജില്ലയിലെ എല്ലാ കശുഅണ്ടി ഫാക്ടറികളിലും ഇന്ന് കാഷ്യു അസംബ്ലി നടക്കും. തൊഴിലാളികൾ പ്രതിജ്ഞ ചൊല്ലുകയും നിയമസഭ ചോദ്യോത്തരവേള അനുകരിക്കുകയും ചെയ്യും.