കൊല്ലം : കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫിപറമ്പിൽ എം.പിയെയും കോൺഗ്രസ് നേതാക്കന്മാരെയും പ്രവർത്തകരെയും കോഴിക്കോട് പേരാമ്പ്രയിൽ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ. ജയപ്രകാശ് നാരായണൻ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ മാത്തുണി തരകൻ, ചാലുക്കോണം അനിൽകുമാർ, മാറനാട് ബോസ്, ജോർജ് പണിക്കർ, സത്യപാലൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ, കെ.ഉഷേന്ദ്രൻ,ഷാബുരവീന്ദ്രൻ, ശ്രീലങ്ക ശ്രീകുമാർ, സി.പി.സുപ്രസേനൻ, മുഹമ്മദ് ഹാഷിം, എന്നിവർ സംസാരിച്ചു വസന്ത വേണുഗോപാൽ , ഉദയഭാനു പുല്ലാമല, അലിയാര് കുഞ്ഞ്, സുഗതൻ കണ്ണങ്കര, മഞ്ചേരി ഉണ്ണി, അജി ആനക്കോട്ടൂർ, ഡോ. കുഞ്ചാണ്ടി, ഒമാൻ രാജു, ജോജി കെ പണിക്കർ, ജി. രാജേന്ദ്രൻ, ജി. സോമരാജൻ, യോഹന്നാൻകുട്ടി, അനിയൻ കുഞ്ഞ്, സൂരജ് വിജയൻ, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.