കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായും എസ്.എൻ ട്രസ്റ്റ്‌ സെക്രട്ടറിയായും 30 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയൻ നൽകുന്ന ആദരവിന്റെ ഭാഗമായി യൂത്ത് മൂവ്മെന്റ് നേതൃസംഗമം നടത്തി. കൊല്ലം യൂണിയനിലെ 77 ശാഖകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു.

കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ പി.സുന്ദരൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയന്റെ അഞ്ച് കമ്മിറ്റികൾ രൂപീകരിച്ചു. യൂണിയൻ കൗൺസിലർ ബി.പ്രതാപൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ രഞ്ജിത് രവീന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ്‌ അഡ്വ.രാജീവ്‌ കുഞ്ഞുകൃഷ്ണൻ, യൂണിയൻ കൗൺസിലർമാരായ ബി.വിജയകുമാർ, ജി.രാജ്‌മോഹൻ, ഇരവിപുരം സജീവൻ എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ അഭിലാഷ് സിന്ധു അദ്ധ്യക്ഷനായി. യൂത്ത് മൂവ്മെന്റ് സെക്രട്ടറി ബി.അഖിൽ സ്വാഗതവും കമ്മിറ്റി അംഗം അഡ്വ. അഖില ലാൽ നന്ദിയും പറഞ്ഞു.