k

ചാത്തന്നൂർ: മലയാള ഐക്യവേദി ചാത്തന്നൂർ മണ്ഡലം സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. കെ.പി.സജിനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.ദിവാകരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്ലക്കാട് ശ്രീകുമാർ സംഘാടന റിപ്പോർട്ടും സി.വി.പ്രസന്നകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഡോ. ആർ.പ്രസന്നകുമാർ, എസ്.ആർ.മണികണ്ഠൻ, ജി.പ്രസാദ് കുമാർ, വി.പി.രാജീവൻ, മാമ്പള്ളി ജി.ആർ.രഘുനാഥൻ, വി.രാധാകൃഷ്ണൻ, ജി.സദാനന്ദൻ, കെ.ജി.രാജു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജി.ദിവാകരൻ (പ്രസിഡന്റ്), ജയശ്രീ മോഹൻ, സുഭാഷ് ബാബു (വൈസ് പ്രസിഡന്റ്), എസ്.ആർ.മണികണ്ഠൻ (സെക്രട്ടറി), സി.വി.പ്രസന്നകുമാർ, അജിത്ത് കുമാർ (ജോ. സെക്രട്ടറി), ജി.പ്രസാദ് കുമാർ (കൺവീനർ), വി.രാധാകൃഷ്ണൻ (ജോ. കൺവീനർ), കെ.ജി.രാജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.