കൊല്ലം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടയ്ക്കൽ ആൽത്തറമൂട് രാഗത്തിൽ ബിജുവാണ് (42) മരിച്ചത്. കഴിഞ്ഞ മാസം 13 നാണ് രോഗലക്ഷണം കണ്ടെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒരാഴ്ചയ്ക്കിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ജില്ലയിൽ മരിക്കുന്ന രണ്ടാമത്തെയാളാണ് ബിജു. കഴിഞ്ഞ ശനിയാഴ്ചയാണ് പട്ടാഴി സ്വദേശിനി രാജി (48) മരിച്ചത്. നിലവിൽ കടയ്ക്കൽ സ്വദേശിയായ അറുപത് വയസുകാരിയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് ദിവസം മുമ്പാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. മരിച്ച ബിജുവിന്റെയും ചികിത്സയിൽ തുടരുന്ന വൃദ്ധയുടെയും വീടുകൾ തമ്മിൽ ഒരു കിലോമീറ്റർ ദൂരം മാത്രമാണുള്ളത്.
കടയ്ക്കൽ ക്ഷേത്രക്കുളത്തിലും ബിജുവിന്റെ വീട്ടിലെ കിണറ്റിലും ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. തുടർന്ന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കിണറും കുളവും സീൽ ചെയ്തു. പ്രദേശത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ബിജുവിന്റെ സംസ്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: അശ്വതി. മകൾ: അയന.
നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്തെ ജലസ്രോതസുകൾ പൂർണമായി ക്ലോറിനേറ്റ് ചെയ്തു.
ആരോഗ്യ വകുപ്പ് അധികൃതർ