cpi

കുണ്ടറ: ഇളമ്പള്ളൂരിൽ വിവിധ രാഷ്‌ട്രീയ കക്ഷികളിൽ നിന്ന് സി.പി.ഐയിൽ ചേർന്നവരെ പാർട്ടി പതാക നൽകി സ്വീകരിച്ചു. സി.പി.ഐ രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷ വേദിയിലാണ് ഇളമ്പള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റി പുതുതായി പാർട്ടിയിൽ എത്തിയവരെ സ്വീകരിച്ചത്.

സി.പി.എം, ബി.ജെ.പി, കോൺഗ്രസ് പാർട്ടികളിൽ നിന്നാണ് പ്രവർത്തകർ എത്തിയതെന്ന് സി.പി.ഐ നേതാക്കൾ അവകാശപ്പെട്ടു. മുൻ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തംഗം എം.ഷെരീഫ്, സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം ഡി.ഗോപാലകൃഷ്‌ണൻ, മറ്റ് കക്ഷികളിൽ നിന്നുള്ള മിനി, സുനന്ദ, സിനി, ശ്രീകുമാർ തുടങ്ങിയവരാണ് സി.പി.ഐയിൽ എത്തിയത്. ജി.എസ്.ജയലാൽ എം.എൽ.എ പ്രവർത്തകരെ സ്വീകരിച്ചു. സംസ്ഥാന കൗൺസിൽ അംഗം ജി.ബാബു, ജില്ലാ എക്‌സിക്യുട്ടീവ് അംഗം ജഗദമ്മ, ജില്ലാ കൗൺസിൽ അംഗങ്ങളായ ആർ.സേതുനാഥ്, എം.സജീവ്, എസ്.ഡി.അഭിലാഷ് എന്നിവർ സംസാരിച്ചു. നേതാക്കളായ ആർ.ഷംനാൽ, സി.ദിനേശ്, വി.വിഷ്‌ണു, അഡ്വ. ഫറൂക്ക് നിസാർ എന്നിവർ പങ്കെടുത്തു.