കൊല്ലം : എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര , കടയ്ക്കൽ യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ 20ന് കൊട്ടാരക്കരയിൽ നടക്കുന്ന ശാഖാനേതൃ സംഗമത്തിന്റെ പ്രചരണാർത്ഥം കൂടവട്ടൂർ മേഖലയിലെ ശാഖാ നേതാക്കന്മാരുടെ മേഖലാ യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് അഡ്വ.എൻ.രവീന്ദ്രൻ, ശാഖാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.