അഞ്ചൽ : ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് നന്മയുടെ ആൾരൂപമായിരുന്നുവെന്ന് പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് പറഞ്ഞു. മാർ ഗ്രിഗോറിയോസിന്റെ 31ാം ചരമ വാർഷികത്തോടനുബന്ധിച്ച് എം.സി.എ അഞ്ചൽ വൈദിക ജില്ലയുടെ നേതൃത്വത്തിൽ 19 ഇടവകകളും അഞ്ചൽ മാർ ഗ്രിഗോറിയോസ് കാമ്പസിലെ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ അനുസ്മരണയോഗത്തിൽ സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് എം.സി.എ സഭാതല സമിതി പ്രസിഡന്റ് എസ്.ആർ ബൈജു ഉദ്ഘാടനം ചെയ്തു. എം.സി.എ അഞ്ചൽ വൈദിക ജില്ലാ പ്രസിഡന്റ് രാജൻ ഏഴംകുളം അദ്ധ്യക്ഷനായി. എം.സി.എ മേജർ അതിഭദ്രാസന സമിതി പ്രസിഡന്റ് റെജിമോൻ വർഗ്ഗീസ്, സ്പിരിച്വൽ ഡയറക്ടർ ഫാ. ജോൺസൺ പുതുവേലിൽ, അഞ്ചൽ വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു, എം.സി.എ സഭാതല മാനേജിംഗ് കമ്മിറ്റി അംഗം ഡോ.കെ.വി.തോമസ് കുട്ടി, വൈദിക ജില്ലാ ഉപദേഷ്ടാവ് ഫാ. ജോഷ്വാ കൊച്ചുവിളയിൽ, എം.സി.എ വൈദിക ജില്ലാ സെക്രട്ടറി എൻ.വി.വിൻസെന്റ് എന്നിവർ സംസാരിച്ചു. സെന്റ് ജോസഫ് ഹോസ്പിറ്റൽ ഡയറക്ടർ റവ. സിസ്റ്റർ ലില്ലി തോമസ്, സെന്റ് ജോൺസ് സ്കൂൾ പ്രിൻസിപ്പൽ മേരി പോത്തൻ, സെന്റ് ജോൺസ് കോളേജ് ബർസാർ ഫാ. ക്രിസ്റ്റി ചരുവിള, ഡിഎം കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ ലിസി മരിയ, എം.സി.വൈ.എം പ്രസിഡന്റ് ജോസഫ് കെവിൻ ജോർജ്ജ്, എം.സി.എം.എഫ് അതിരൂപത പ്രസിഡന്റുമാരായ ലൗലി രാജൻ, സുജ ജോസ്, എം.സി.എ യൂണിറ്റ് പ്രസിഡന്റ് അനിൽ എബ്രഹാം, മേജർ അതിരൂപത പാസ്റ്റർ കൗൺസിൽ അംഗം ലാലി തോമസ് എന്നിവർ പങ്കെടുത്തു.